തൂലികപോലും വിറങ്ങലിച്ചു നിന്ന
പന്ത്രണ്ടു മാസങ്ങള്‍..
ഇന്ന് നിന്നെ എന്‍റെ മനസ്സില്‍ നിന്ന് പിഴുതെറിഞ്ഞ
ഈ നിമിഷം മുതല്‍ ....
എന്നിലെ കവിതകള്‍ പുനര്‍ജനിക്കുന്നു...
പ്രകൃതിയെ പോലും സ്നേഹിക്കാന്‍ കഴിയാത്ത അത്രയും
നിര്‍വികാരമായി പോയിരുന്നുവോ എന്‍റെ മനസ്സ്?
എനിക്കിനി എഴുതണം ഒരുപാടൊരുപാട് ..
ഈ പ്രപഞ്ചം മുഴുവന്‍ കേള്‍ക്കാവുന്നത്ര ഉച്ചത്തില്‍ എനിക്ക് പാടണം
എന്‍റെ മനസ്സിലെ ഈണങ്ങള്‍...
എനിക്കിനി പാരിപ്പരക്കണം...
ഇത്രനാള്‍ താഴിട്ടു പൂട്ടിയിരുന്ന
എന്‍റെ ചിറകിലെ പൊടി മുഴുവനും പോവാനെനിക്കിനി
ആ ജ്ഞാന സാഗരതിലൊന്നു നീരാടണം...
എനിക്കീലോകത്തില്‍
മനസ്സ് തുറന്നൊന്നു ജീവിക്കണം.!!!
Friday, May 20, 2011
ഒരു വേനല്‍ കവിത
മണ്ണില്‍ അലിയാന്‍ കാത്തു നില്‍ക്കുന്ന,
പുലര്‍മഞ്ഞിന്‍ തുള്ളികള്‍ പോലും ഇല്ലാത്ത..
വേനല്‍ കാലം....
ഒരു നേര്‍ത്ത നിഴലിന്‍റെ,
കുളിര്പോലും ഇല്ലാത്ത ......
യാത്രകള്‍..
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ കൂട്ടായിരിക്കുമ്പോള്‍...
സ്വപ്‌നങ്ങള്‍ ഓളം തീര്‍ക്കുമ്പോള്‍..
ജലമെന്തിനു വേറെ.. തണലെന്തിനു വേറെ...
പുലര്‍മഞ്ഞിന്‍ തുള്ളികള്‍ പോലും ഇല്ലാത്ത..
വേനല്‍ കാലം....
ഒരു നേര്‍ത്ത നിഴലിന്‍റെ,
കുളിര്പോലും ഇല്ലാത്ത ......
യാത്രകള്‍..
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ കൂട്ടായിരിക്കുമ്പോള്‍...
സ്വപ്‌നങ്ങള്‍ ഓളം തീര്‍ക്കുമ്പോള്‍..
ജലമെന്തിനു വേറെ.. തണലെന്തിനു വേറെ...
Tuesday, November 4, 2008
എന്റെ കൃഷ്ണ...
കണ്ണാടിയില്‍ നോക്കുമ്പോള്‍
ഞാന്‍ കാണുന്നത് നിന്റെ മനസ്സാണ്..
നിറങ്ങള്‍ വാടിയ ഒരു പൂവ് പോലെ...
പുസ്തകതാളില്‍ ഞാന്‍ ഒരിക്കല്‍ ഒളിപ്പിച്ചു വെച്ച ചമ്പക പൂവ് പോലെ...
പിന്നെ...
നിന്റെ മനസ്സിന്റെ കോണില്‍
മിഴിനീര്‍ ഒപ്പുന്ന എന്റെ മങ്ങിയ ഒരു ചിത്രവും...
Friday, October 10, 2008
തലയിണ..
'തലയിണ'
ഉറങ്ങുന്ന മനുഷ്യന്റെ
മനസ്സാക്ഷിയെ താങ്ങി
തളര്നിട്ടുണ്ടാവാം...
വീര്‍പ്പുമുട്ടിക്കുന്ന
സ്വപ്നത്തിന്റെ ചൂടില്‍
കൈത്തലങ്ങളില്‍
ഞെരിഞ്ഞമരുമ്പോള്‍
അതിനും
ശ്വാസം മുട്ടുന്നുണ്ടാവം...
ചില രാത്രികളില്‍
കണ്ണുനീരിന്റെ
ചൂടില്‍ വിയര്‍ക്കുമ്പോള്‍
ഒരിറ്റു കുളിരിനായ്
കേഴുന്നുണ്ടാവം.
suryanudikkunnathu കാത്തു
ഒരു മാത്ര ഉറങ്ങാന്‍
കൊതിക്കുന്നുണ്ടാവം...
ഉദയത്തിനു ശേഷവും
വരാനിരിക്കുന്ന
രാവുകളെ ഓര്ത്തു
ആകുലപ്പെടുന്നുണ്ടാവം...
---നന്ദ---
ഉറങ്ങുന്ന മനുഷ്യന്റെ
മനസ്സാക്ഷിയെ താങ്ങി
തളര്നിട്ടുണ്ടാവാം...
വീര്‍പ്പുമുട്ടിക്കുന്ന
സ്വപ്നത്തിന്റെ ചൂടില്‍
കൈത്തലങ്ങളില്‍
ഞെരിഞ്ഞമരുമ്പോള്‍
അതിനും
ശ്വാസം മുട്ടുന്നുണ്ടാവം...
ചില രാത്രികളില്‍
കണ്ണുനീരിന്റെ
ചൂടില്‍ വിയര്‍ക്കുമ്പോള്‍
ഒരിറ്റു കുളിരിനായ്
കേഴുന്നുണ്ടാവം.
suryanudikkunnathu കാത്തു
ഒരു മാത്ര ഉറങ്ങാന്‍
കൊതിക്കുന്നുണ്ടാവം...
ഉദയത്തിനു ശേഷവും
വരാനിരിക്കുന്ന
രാവുകളെ ഓര്ത്തു
ആകുലപ്പെടുന്നുണ്ടാവം...
---നന്ദ---
ചില മഴച്ചിന്തകള്‍...
മഴനൂലുകൊണ്ട്
സ്വപ്‌നങ്ങള്‍ നെയ്യുന്നത് വിഡ്ഢിത്തമാണ്...
മഴക്കാലത്തിന്റെ അവസാന നാള്‍ വരയേ
അതിനായുസ്സുണ്ടാവൂ...
പിന്നെ വേനല്‍മഴയായി അവ
ഓര്‍മകളില്‍ പെയ്തിറങ്ങും...
Subscribe to:
Posts (Atom)