Friday, October 10, 2008

തലയിണ..

'തലയിണ'
ഉറങ്ങുന്ന മനുഷ്യന്റെ
മനസ്സാക്ഷിയെ താങ്ങി
തളര്നിട്ടുണ്ടാവാം...

വീര്‍പ്പുമുട്ടിക്കുന്ന
സ്വപ്നത്തിന്റെ ചൂടില്‍
കൈത്തലങ്ങളില്‍
ഞെരിഞ്ഞമരുമ്പോള്‍
അതിനും
ശ്വാസം മുട്ടുന്നുണ്ടാവം...

ചില രാത്രികളില്‍
കണ്ണുനീരിന്റെ
ചൂടില്‍ വിയര്‍ക്കുമ്പോള്‍
ഒരിറ്റു കുളിരിനായ്
കേഴുന്നുണ്ടാവം.
suryanudikkunnathu കാത്തു
ഒരു മാത്ര ഉറങ്ങാന്‍
കൊതിക്കുന്നുണ്ടാവം...

ഉദയത്തിനു ശേഷവും
വരാനിരിക്കുന്ന
രാവുകളെ ഓര്ത്തു
ആകുലപ്പെടുന്നുണ്ടാവം...
---നന്ദ---

4 comments:

Rijoola said...

Stuff ulla kavithakal thediyulla nammude yathraykkide sambhavicha anithara saadharanamaaya stuff ulla kavitha... ithengane marakkan ...???

aneesh said...
This comment has been removed by the author.
aneesh said...

Hai friend , You did ag ud job

Keep it up . . . .

ഏട്ടാശ്രീ.... said...

ee black back ground onnu maattumo?