Tuesday, November 4, 2008

എന്റെ കൃഷ്ണ...

കണ്ണാടിയില്‍ നോക്കുമ്പോള്‍

ഞാന്‍ കാണുന്നത് നിന്റെ മനസ്സാണ്..

നിറങ്ങള്‍ വാടിയ ഒരു പൂവ് പോലെ...

പുസ്തകതാളില്‍ ഞാന്‍ ഒരിക്കല്‍ ഒളിപ്പിച്ചു വെച്ച ചമ്പക പൂവ് പോലെ...

പിന്നെ...

നിന്റെ മനസ്സിന്റെ കോണില്‍

മിഴിനീര്‍ ഒപ്പുന്ന എന്റെ മങ്ങിയ ഒരു ചിത്രവും...

Friday, October 10, 2008

തലയിണ..

'തലയിണ'
ഉറങ്ങുന്ന മനുഷ്യന്റെ
മനസ്സാക്ഷിയെ താങ്ങി
തളര്നിട്ടുണ്ടാവാം...

വീര്‍പ്പുമുട്ടിക്കുന്ന
സ്വപ്നത്തിന്റെ ചൂടില്‍
കൈത്തലങ്ങളില്‍
ഞെരിഞ്ഞമരുമ്പോള്‍
അതിനും
ശ്വാസം മുട്ടുന്നുണ്ടാവം...

ചില രാത്രികളില്‍
കണ്ണുനീരിന്റെ
ചൂടില്‍ വിയര്‍ക്കുമ്പോള്‍
ഒരിറ്റു കുളിരിനായ്
കേഴുന്നുണ്ടാവം.
suryanudikkunnathu കാത്തു
ഒരു മാത്ര ഉറങ്ങാന്‍
കൊതിക്കുന്നുണ്ടാവം...

ഉദയത്തിനു ശേഷവും
വരാനിരിക്കുന്ന
രാവുകളെ ഓര്ത്തു
ആകുലപ്പെടുന്നുണ്ടാവം...
---നന്ദ---

ചില മഴച്ചിന്തകള്‍...

മഴനൂലുകൊണ്ട്

സ്വപ്‌നങ്ങള്‍ നെയ്യുന്നത് വിഡ്ഢിത്തമാണ്...

മഴക്കാലത്തിന്റെ അവസാന നാള്‍ വരയേ

അതിനായുസ്സുണ്ടാവൂ...

പിന്നെ വേനല്‍മഴയായി അവ

ഓര്‍മകളില്‍ പെയ്തിറങ്ങും...

സൗഹൃദ വഴിയിലൂടെ...

ഗതകാലത്തിനു പുനര്‍ജന്മാമില്ലെന്നരിയം
പക്ഷെ അപ്രതീക്ഷിതമായി
നിന്നെ തിരികെ കിട്ടിയപ്പോള്‍ നിന്നോടൊപ്പം നഷ്ടപ്പെട്ടത്‌ പലതും ...
ആ കാലവും കവിതയും എല്ലാം എല്ലാം പുനര്‍ജനിക്കുകയായിരുന്നില്ലേ......?
നിന്നെ ഇനിയും നഷ്ടപ്പെടുക എന്നത്
ഒരനിവാര്യതയാനെന്ന തിരിച്ചറിവ്
വീണ്ടും എന്നെ
ഓര്‍മ്മകള്‍ മാത്രം വിഹരിക്കുന്ന മരവിച്ച തടവരയിലെക്
കൂട്ടിക്കൊണ്ടു പോവുന്നു.....
൦-നന്ദ-